Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Navya Nair

വി​സി​റ്റ​ർ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

ഉ​ർ​വ​ശി, ന​വ്യാ നാ​യ​ർ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രാ​ഹു​ൽ മു​ര​ളീ​ധ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വി​സി​റ്റ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ൺ ക​ർ​മ​വും എ​റ​ണാ​കു​ളം ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഹാ​ളി​ൽ ന​ട​ത്തി.

ജ​ന​പ്രി​യ നാ​യ​ക​ൻ ദി​ലീ​പ് ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ച​ട​ങ്ങി​ന് തു​ട​ക്കം കു​റി​ച്ചു. ദി​ലീ​പ് ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ച​പ്പോ​ൾ പ്ര​ശ​സ്ത നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ ആ​ദ്യ ക്ലാ​പ്പ​ടി​ച്ചു. ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പ്ര​ശ​സ്ത ന​ട​ൻ അ​ജു വ​ർ​ഗീ​സ് റി​ലീ​സ് ചെ​യ്തു.

മേ​ജ​ർ ര​വി, ന​വ്യ നാ​യ​ർ, അ​ജു വ​ർ​ഗീ​സ്, ഭ​ഗ​ത് മാ​നു​വ​ൽ, ഡോ. ​റോ​ണി, സ​ന്ദീ​പ് സേ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

റി​ലീ​സാ​യ നി​ഗൂ​ഢ​ത​യും ത്രി​ല്ലിം​ഗും നി​റ​ഞ്ഞ ഈ ​ഹൊ​റ​ർ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ ഇ​തി​നോ​ട​കം ത​ന്നെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. ഔ​റി​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​ബ്ദു​ൾ ഗ​ഫൂ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം നീ​തു മാ​ത്യു എ​ഴു​തു​ന്നു.

ഇ​എം​കെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. മ​നു മ​ഞ്ജി​ത് എ​ഴു​തി​യ വ​രി​ക​ൾ​ക്ക് അ​രു​ൺ മു​ര​ളീ​ധ​ര​ൻ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റിം​ഗ്-​നി​ധി​ൻ രാ​ജ് അ​റോ​ൾ, കോ ​പ്രൊ​ഡ്യൂ​സേ​ഴ്സ്-​അ​നൂ​പ് ഹോ​ർ​മി​സ്, അ​നി​ൽ ത​മാ​ലം, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​സു​കു​മാ​ർ തെ​ക്കേ​പ്പാ​ട്ട്, മേ​ക്ക​പ്പ്-​റോ​ണ​ക്സ് സേ​വ്യ​ർ, ആ​ർ​ട്ട്-​അ​സീ​സ് ക​രു​വാ​ര​ക്കു​ണ്ട്, സൗ​ണ്ട് ഡി​സൈ​ൻ-​ജ​യ​ദേ​വ​ൻ ച​ക്കാ​ട​ത്ത്, കോ​സ്റ്റ്യൂം-​സു​ജി​ത്ത് മ​ട്ട​ന്നൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- സ​ജീ​വ് ച​ന്തി​രൂ​ർ, ഫൈ​ന​ൽ മി​ക്സ്-​എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​അ​നി​ൽ ഏ​ബ്ര​ഹാം, പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ-​ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

ന​വ്യ നാ​യ​ർ- സൗ​ബി​ൻ ഷാ​ഹി​ർ ചി​ത്രം പാ​തി​രാ​ത്രി ഒ​ടി​ടി​യി​ലേ​ക്ക്

ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി.​അ​ബ്ദു​ൾ നാ​സ​ർ നി​ർ​മി​ച്ച് ര​ത്തീ​നാ സം​വി​ധാ​നം ചെ​യ്ത പാ​തി​രാ​ത്രി എ​ന്ന ചി​ത്രം ഒ​ടി​ടി​യി​ലേ​ക്ക്. സീ 5 ​മ​ല​യാ​ളം ചാ​ന​ലി​ൽ ഫെ​ബ്രു​വ​രി ഇ​രു​പ​ത്തി​നാ​ണ് സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കു​ന്ന​ത്. 

തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത സ​മ​യ​ത്ത് മി​ക​ച്ച നി​രൂ​പ​ക ശ്ര​ദ്ധ നേ​ടി​യ ചി​ത്രം എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​രെ​യും ആ​ക​ർ​ഷി​ച്ചു​കൊ​ണ്ടാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​കെ.​വി. അ​ബ്ദു​ൾ നാ​സ​ർ, ആ​ഷി​യ നാ​സ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ക്രൈം ഡ്രാ​മ ത്രി​ല്ല​ർ ചി​ത്രം നി​ർ​മി​ച്ച​ത്. ചി​ത്രം കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത​ത് ഡ്രീം ​ബി​ഗ് ഫി​ലിം​സ്.

മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ "പു​ഴു" എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം റ​ത്തീ​ന സം​വി​ധാ​നം ചെ​യ്ത ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. പ്രേ​ക്ഷ​ക​രെ ആ​ദ്യാ​വ​സാ​നം ത്രി​ല്ല​ടി​പ്പി​ക്കു​ന്ന പാ​തി​രാ​ത്രി പോ​ലീ​സു​കാ​രു​ടെ ജീ​വി​തം വ​ള​രെ വ്യ​ത്യ​സ്ത​മാ​യും റി​യ​ലി​സ്റ്റി​ക് ആ​യും അ​വ​ത​രി​പ്പി​ച്ച ചി​ത്രം കൂ​ടി​യാ​ണ്.

അ​ഭി​നേ​താ​ക്ക​ളു​ടെ ഗം​ഭീ​ര പ്ര​ക​ട​നം​കൊ​ണ്ടു കൂ​ടി​യാ​ണ് ചി​ത്രം ശ്ര​ദ്ധ നേ​ടി​യ​ത്. ന​വ്യ നാ​യ​ർ, സൗ​ബി​ൻ ഷാ​ഹി​ർ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ജാ​ൻ​സി, ഹ​രീ​ഷ് എ​ന്നീ പോ​ലീ​സ് ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലൂ​ടെ ക​ഥ പ​റ​യു​ന്ന ചി​ത്രം ഒ​രു പാ​തി​രാ​ത്രി​യി​ൽ ന​ട​ക്കു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​വി​കാ​സ​ങ്ങ​ളെ ചു​റ്റി​പ്പ​റ്റി​യാ​ണ് മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​ത്.

ന​വ്യ നാ​യ​ർ, സൗ​ബി​ൻ ഷാ​ഹി​ർ എ​ന്നി​വ​ർ​ക്കൊ​പ്പം സ​ണ്ണി വെ​യ്‌​നും ആ​ൻ അ​ഗ​സ്റ്റി​നും നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. ആ​ത്മീ​യ രാ​ജ​ൻ, ശ​ബ​രീ​ഷ് വ​ർ​മ്മ, ഹ​രി​ശ്രീ അ​ശോ​ക​ൻ, അ​ച്യു​ത് കു​മാ​ർ, ഇ​ന്ദ്ര​ൻ​സ്, തേ​ജ​സ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് ഷാ​ജി മാ​റാ​ട്. ജേ​ക്സ് ബി​ജോ​യ് ഒ​രു​ക്കി​യ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റാ​ണ്.

ഛായാ​ഗ്ര​ഹ​ണം - ഷെ​ഹ്നാ​ദ് ജ​ലാ​ൽ, സം​ഗീ​തം - ജേ​ക്സ് ബി​ജോ​യ്, എ​ഡി​റ്റ​ർ - ശ്രീ​ജി​ത്ത് സാ​രം​ഗ്, ആ​ർ​ട്ട് - ദി​ലീ​പ് നാ​ഥ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ, മേ​ക്ക​പ്പ് - ഷാ​ജി പു​ൽ​പ്പ​ള്ളി, വ​സ്ത്ര​ങ്ങ​ൾ - ലി​ജി പ്രേ​മ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - അ​ജി​ത് വേ​ലാ​യു​ധ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സി​ബി​ൻ രാ​ജ്, ആ​ക്ഷ​ൻ - പി.​സി. സ്റ്റ​ണ്ട്സ്, സ്റ്റി​ൽ​സ് - ന​വീ​ൻ മു​ര​ളി, ടൈ​റ്റി​ൽ ഡി​സൈ​ൻ - യെ​ല്ലോ ടൂ​ത്ത്സ്, പോ​സ്റ്റ​ർ ഡി​സൈ​ൻ - ഇ​ല്ലു​മി​നാ​ർ​ട്ടി​സ്റ്റ്, പി.​ആ​ർ. ക​ൺ​സ​ൽ​റ്റ​ന്‍റ് ആ​ൻ​ഡ് സ്ട്രാ​റ്റ​ജി - ലാ​ലാ റി​ലേ​ഷ​ൻ​സ്.

Movies

മെ​സി​യെ നേ​രി​ട്ടു കാ​ണാ​നു​ള്ള അ​വ​സ​രം പോ​ലും വേ​ണ്ടെ​ന്ന് വെ​ച്ച​ത് ന​വ്യ​യ്ക്ക് വേ​ണ്ടി, മെ​സി​യേ​ക്കാ​ൾ വ​ലു​താ​ണ് ന​വ്യ; ചി​രി​പ്പി​ച്ച് ധ്യാ​ൻ

ന​വ്യ നാ​യ​രോ​ടു​ള്ള ത​ന്‍റെ ഇ​ഷ്ട​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ് വീ​ണ്ടും ത​മാ​ശ​ക​ളി​ൽ നി​റ​ഞ്ഞ് ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ. മും​ബൈ​യി​ൽ വ​ന്ന മെ​സി​യെ കാ​ണാ​ൻ പോ​കു​ന്നു​ണ്ടോ അ​തോ ന​വ്യ​യ്ക്കൊ​പ്പ​മു​ള്ള പ​രി​പാ​ടി​യാ​ണോ വ​ലു​തെ​ന്ന ചോ​ദി​ച്ച കൂ​ട്ടു​കാ​ര​നോ​ട് ന​വ്യ​യാ​ണ് വ​ലു​തെ​ന്ന് പ​റ​ഞ്ഞെ​ന്ന് ധ്യാ​ൻ പ​റ​ഞ്ഞ​താ​ണ് എ​ല്ലാ​വ​രി​ലും ചി​രി​യു​ണ​ർ​ത്തി​യ​ത്.

ഫു​ട്ബോ​ൾ താ​രം ല​യ​ണ​ൽ മെ​സി​യെ നേ​രി​ട്ടു കാ​ണാ​നു​ള്ള അ​വ​സ​രം പോ​ലും വേ​ണ്ടെ​ന്നു വ​ച്ച​ത് ന​വ്യ നാ​യ​ര്‍​ക്കു വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്ന് ധ്യാ​ൻ പ​റ​യു​ക​യു​ണ്ടാ​യി. കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഒ​രു ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു ധ്യാ​നും ന​വ്യ​യും.

ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ൽ മെ​സി വ​ന്നു പോ​യ​ത് ന​മ്മ​ളെ​ല്ലാം ക​ണ്ടി​ട്ടു​ണ്ടാ​കും. ഇ​വി​ടെ വ​ച്ച് പ​റ​യു​ന്ന​ത് ചി​ല​പ്പോ​ൾ ക​ള്ള​മാ​യി​ട്ട് തോ​ന്നും. പ​ക്ഷേ സ​ത്യ​മാ​ണ്. സം​ഘാ​ട​ക​രി​ൽ ഒ​രാ​ളാ​യ കൂ​ട്ടു​കാ​ര​ൻ മെ​സി​യെ കാ​ണാ​ൻ ഒ​ര​വ​സ​രം ത​രാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

അ​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു, വ​രാ​ൻ പ​റ്റി​ല്ല കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഒ​രു ഉ​ദ്ഘാ​ട​ന​മു​ണ്ടെ​ന്ന്. മെ​സി​യെ​ക്കാ​ൾ വ​ലു​താ​ണോ നി​ന​ക്ക് ന​വ്യ എ​ന്ന് അ​വ​ൻ ചോ​ദി​ച്ചു. അ​തേ എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. ഞാ​ൻ ഈ ​വേ​ദി പ​ങ്കി​ടു​ന്ന​ത് മ​ല​യാ​ള സി​നി​മ​യി​ലെ ഒ​രു ഗോ​ട്ട് നാ​യി​ക​യു​മാ​യാ​ണ്.

എ​ന്‍റെ പ​ഴ​യൊ​രു ഇ​ന്‍റ​ർ​വ്യു ഉ​ണ്ട്. അ​ച്ഛ​നൊ​പ്പ​മു​ള്ള​ത്. അ​തി​ലൂ​ട​യാ​ണ് എ​ന്‍റെ ഇ​ന്‍റ​ർ​വ്യു ക​രി​യ​ർ ആ​രം​ഭി​ക്കു​ന്ന​ത്. ആ ​അ​ഭി​മു​ഖ​ത്തി​ൽ ക​ല്യാ​ണം ക​ഴി​ക്കാ​ൻ ഒ​രു​പാ​ട് ആ​ഗ്ര​ഹി​ച്ച ആ​ളാ​ണ് ന​വ്യ നാ​യ​ർ എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്നു.

അ​ന്ന​ത്തെ​ക്കാ​ല​ത്ത് ന​വ്യ നാ​യ​ർ, കാ​വ്യ മാ​ധ​വ​ൻ അ​ല്ലെ​ങ്കി​ൽ മീ​ര ജാ​സ്മി​ൻ. ഇ​വ​രി​ൽ മൂ​ന്ന് പേ​രി​ൽ ഒ​രാ​ളെ ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു എ​ന്‍റെ ല​ക്ഷ്യം. പ​ക്ഷേ അ​ത് ന​ട​ന്നി​ല്ല. എ​നി​ക്ക് മെ​സി​യെ​ക്കാ​ൾ അ​ല്ലെ​ങ്കി​ൽ മ​റ്റാ​രെ​ക്കാ​ളും വ​ലു​ത് ന​വ്യ​യാ​ണ് എ​ന്നാ​യി​രു​ന്നു ധ്യാ​ന്‍ ര​സ​ക​ര​മാ​യി പ​റ​ഞ്ഞ​ത്.

ധ്യാ​നി​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ട് ചി​രി​യ​ട​ക്കാ​ൻ പാ​ടു​പെ​ടു​ന്ന ന​വ്യ​യെ കാ​ണാം. ധ്യാ​നും ത​ന്‍റെ മ​ക​ന്‍ സാ​യി​യും ഏ​ക​ദേ​ശം ഒ​രു സ്വ​ഭാ​വ​മു​ള്ള​വ​രാ​ണെ​ന്നാ​യി​രു​ന്നു ന​വ്യ​യു​ടെ മ​റു​പ​ടി.

ധ്യാ​നെ​പ്പോ​ലെ ത​ന്നെ ക​ളി​യാ​ക്കാ​ൻ മ​ക​ന്‍ മി​ടു​ക്ക​നാ​ണെ​ന്നും സാ​യി​യു​മൊ​ത്തു​ള്ള ത​ന്‍റെ വീ​ഡി​യോ​യി​ലും ധ്യാ​നി​നെ ചേ​ർ​ത്തു​ള്ള ക​മ​ന്‍റു​ക​ൾ വ​രാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ന​വ്യ പ​റ​ഞ്ഞു.

ശ്രീ​നി​വാ​സ​ന്‍റെ ഒ​രു പ​ഴ​യ​കാ​ല അ​ഭി​മു​ഖം അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. 15 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ആ ​വി​ഡി​യോ​യി​ൽ അ​ന്ന​ത്തെ ഏ​റ്റ​വും തി​ര​ക്കു​ള്ള നാ​യി​ക​മാ​രി​ലൊ​രാ​ളാ​യി​രു​ന്ന ന​വ്യ നാ​യ​രോ​ട് ത​നി​ക്ക് ക്ര​ഷ് ഉ​ണ്ടെ​ന്ന് കു​ഞ്ഞു ധ്യാ​ൻ പ​റ​ഞ്ഞ​ത് വൈ​റ​ലാ​യി​രു​ന്നു.

Movies

1.14 ല​ക്ഷം രൂ​പ​യാ​ണ് മു​ല്ല​പൂ​വി​ന് പി​ഴ​യാ​യി ചു​മ​ത്തി​യ​ത്; വി​മാ​ന​ത്താ​വ​ള​ത്തി​ൽ സം​ഭ​വി​ച്ച​ത് പ​റ​ഞ്ഞ് ന​വ്യ നാ​യ​ർ

ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​യ്ക്കി​ടെ മു​ല്ല​പ്പൂ കൈ​വ​ശം വ​ച്ച​തി​ന് പി​ഴ ചു​മ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​വ്യ നാ​യ​ർ. ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച​ല്ല മു​ല്ല​പ്പൂ ത​ല​യി​ല്‍ വ​ച്ചാ​ണ് താ​ൻ യാ​ത്ര ചെ​യ്ത​തെ​ന്നും വ​ലി​യ പി​ഴ​വാ​ണ് ഉ​ണ്ടാ​യ​തെ​ന്നും എ​ച്ച്ടി സി​റ്റി സിം​ഗ​പ്പൂ​രി​നോ​ട് സം​സാ​രി​ക്ക​വെ ന​വ്യ വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ല്‍ പി​ഴ ഒ​ഴി​വാ​ക്കി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ന​വ്യ ഓ​സ്‌​ട്രേ​ലി​യ​ന്‍ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന് മെ​യി​ൽ അ​യ​ച്ചു.

‘‘ശ​രി​ക്കും ഞെ​ട്ടി​പ്പോ​യി. ഇ​തൊ​രു കാ​ര്യ​മാ​യ പി​ഴ​യാ​ണ്. ബാ​ഗി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച​ല്ല മു​ല്ല​പ്പൂ കൊ​ണ്ടു​പോ​യ​ത്. അ​വ എ​ന്‍റെ ത​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, യാ​ത്ര​യ്ക്കു മു​മ്പ് അ​ത് ഡി​ക്ല​യ​ർ ചെ​യ്യാ​ൻ വി​ട്ടു​പോ​യി. ചെ​ടി​ക​ളു​ടെ ഭാ​ഗ​ങ്ങ​ളും പൂ​ക്ക​ളു​മൊ​ക്കെ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു എ​ന്ന് അ​വ​ർ പ​റ​ഞ്ഞു. യാ​ത്ര​യു​ടെ തു​ട​ക്ക​ത്തി​ൽ പൂ​ക്ക​ൾ എ​ന്‍റെ ബാ​ഗി​ൽ വ​ച്ചി​രു​ന്ന​തു​കൊ​ണ്ട് സ്നി​ഫ​ർ ഡോ​ഗ്സ് അ​ത് മ​ണ​ത്തു.

പ​ണ​മ​ട​യ്ക്കാ​ൻ 28 ദി​വ​സ​ത്തെ സ​മ​യ​മു​ണ്ട്. ഈ ​വി​വ​ര​ങ്ങ​ളെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി ഓ​സ്‌​ട്രേ​ലി​യ​ൻ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ന് ഒ​രു മെ​യി​ൽ അ​യ​യ്ക്കാ​മെ​ന്ന് അ​വ​ർ എ​ന്നോ​ട് പ​റ​ഞ്ഞു. അ​തു​കൊ​ണ്ട്, അ​ന്ന് രാ​ത്രി ത​ന്നെ ഞാ​ൻ അ​വ​ർ​ക്കൊ​രു മെ​യി​ൽ അ​യ​ച്ചു. ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ൽ നി​ന്നു​ള്ള മ​റു​പ​ടി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

സാ​ധാ​ര​ണ 300 ഡോ​ള​റാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​തെ​ന്ന് പ​ല ലേ​ഖ​ന​ങ്ങ​ളി​ലും വാ​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, എ​ന്നി​ൽ നി​ന്ന് 1980 ഓ​സ്‌​ട്രേ​ലി​യ​ൻ ഡോ​ള​റാ​ണ് (1.14 ല​ക്ഷം രൂ​പ) ഈ​ടാ​ക്കി​യ​ത്. അ​തി​ൽ 6 യൂ​ണി​റ്റെ​ന്ന് എ​ഴു​തി​യ​ത് എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല.

ഇ​തൊ​രു രാ​ജ്യ​ത്തി​ന്‍റെ നി​യ​മ​മാ​ണ്, എ​നി​ക്ക് അ​ത് അ​നു​സ​രി​ക്ക​ണം. അ​ല്ലാ​തെ മ​റ്റു വ​ഴി​യി​ല്ല. ഞാ​ൻ അ​വ​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും അ​ത് മ​നഃ​പൂ​ർ​വ​മാ​യി​രു​ന്നി​ല്ലെ​ന്ന് പ​റ​യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. മാ​നു​ഷി​ക പ​രി​ഗ​ണ​ന​യി​ൽ അ​വ​ർ​ക്ക് ആ ​പൂ​ക്ക​ൾ എ​ടു​ത്ത് അ​വി​ടെ വ​യ്ക്കാ​മാ​യി​രു​ന്നു.

എ​നി​ക്ക് മ​റ്റ് ല​ക്ഷ്യ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത​തു​കൊ​ണ്ടു ത​ന്നെ അ​വ​ർ​ക്കെ​ന്നെ വി​ട്ട​യ​യ്ക്കാ​മാ​യി​രു​ന്നു, പ​ക്ഷേ അ​ത് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ട് എ​നി​ക്ക​തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​ൻ ക​ഴി​യി​ല്ല.’’​ന​വ്യ നാ​യ​രു​ടെ വാ​ക്കു​ക​ൾ.

ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കാ​നും വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നും ത​നി​ക്ക് കു​റെ​യ​ധി​കം സ​മ​യ​മെ​ടു​ത്തു​വെ​ന്നും ന​വ്യ വെ​ളി​പ്പെ​ടു​ത്തി. യാ​ത്ര ചെ​യ്യു​മ്പോ​ൾ ന​മ്മ​ൾ മ​റ​ന്നു പോ​കു​ന്ന ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ത​ന്‍റെ അ​നു​ഭ​വ​ത്തി​ൽ നി​ന്ന് പ​ഠി​ക്ക​ണ​മെ​ന്നും താ​രം പ​റ​ഞ്ഞു.

‘‘എ​നി​ക്കു​ണ്ടാ​യ ഈ ​പ്ര​ശ്നം നാ​ട്ടി​ലും വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്, അ​തി​നാ​ൽ യാ​ത്ര​യ്ക്കു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മ്പോ​ൾ അ​വ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തും. ഈ ​നി​യ​മ​ങ്ങ​ൾ തി​ക​ച്ചും ക​ർ​ശ​ന​വും വ​ള​രെ ക​ടു​പ്പ​മു​ള്ള​തു​മാ​ണ്. അ​തു​കൊ​ണ്ട് ഇ​ത് അ​ത്ര എ​ളു​പ്പ​മ​ല്ല, ഡി​ക്ല​റേ​ഷ​ൻ ഫോം ​എ​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ വി​ട്ടു​പോ​യേ​ക്കാ​വു​ന്ന ചെ​റി​യൊ​രു ഫോം ​ആ​ണ്.’’​ന​വ്യ പ​റ​യു​ന്നു.


Latest News

Corehub Up